Menu Close

ജൈവ പ്രദർശന വിപണനമേള

അസീസിയ ഓർഗാനിക്ക് വേൾഡ് സംഘടിപ്പിക്കുന്ന ജൈവ ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശന വിപണനമേള ഈ മാസം 25 മുതൽ 30 വരെ പാടിവട്ടം അസീസിയ കൺവൻഷൻ സെന്ററിൽ നടക്കും. തൃശൂർ പഴുവിൽ സ്ഥിതിചെയ്യുന്ന അസീസിയയുടെ 65 ഏക്കർ ഓർഗാനിക് ഫാമിൽ കൃഷി ചെയ്യുന്ന അൻപത്തിയെട്ടോളം ഉത്പ്പന്നങ്ങൾ പ്രദർശന വിപണനമേളയിൽ ഉണ്ടാകും. ഇതിനു പുറമെ പ്രമുഖ ജൈവ ഉത്പന്നങ്ങളും ജൈവ തൈകളും ലഭ്യമാകും. മത്സ്യകൃഷിയടക്കമുള്ള വിവരങ്ങൾ നൽകാൻ സ്റ്റാളുകൾ, സിമ്പോ സിയം എന്നിവയെല്ലാം ജൈവ വിപണനമേളയുടെ ഭാഗമായുണ്ടാകും. കലയും നല്ല ഭക്ഷണ ശീലവും കോർത്തിണക്കിയുള്ള പരിപാടികളാണ് അസീസിയ സംഘടിപ്പിക്കുന്നത്.