തിരുവനന്തപുരം ജില്ലയില്‍ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി ഒഴിവുള്ള ബ്ലോക്കുകളിലേയ്ക്ക് CMD മുഖേന നിയമനം നടത്തുന്നതുവരെയോ 89 ദിവസം കാലയലവിലേക്കോ ഏതാണോ ആദ്യം എന്ന വ്യവസ്ഥയില്‍ വെറ്ററിനറി സര്ജന്മാരെ താത്കാലികാടിസ്ഥാനത്തില്‍ തെരെഞ്ഞടുക്കുന്നതിനായും കൂടാതെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ അത്യാവശ്യ സര്‍വ്വീസ് നടത്തുന്നതിലേക്കായും 2024 സെപ്റ്റംബർ 28 ന് യഥാക്രമം രാവിലെ 10.30 നും 11 മണിയ്ക്കു ജില്ലാ മൃഗസംരക്ഷണ ഓഫീസ്, എസ്.എസ് കോവില്‍ റോഡ്, തമ്പാനൂരില്‍ വച്ച് വാക്ക്-ഇന്‍- ഇന്റർവ്യൂ നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ (KSVC) രജിസ്ട്രേഷന് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. ഇന്റര്‍വ്യൂവിനു പങ്കെടുക്കുമ്പോള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖയും ഹാജരാക്കേണ്ടതാണ്. ഫോൺ – 0471 2330736