കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2015 സെപ്റ്റംബർ 12 മുതൽ 2025 സെപ്റ്റംബർ 11 വരെയുള്ള 10 വർഷ കാലപരിധിയ്ക്കുള്ളിൽ അംശാദായം 24 മാസത്തിലധികം കടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാം. 2025 ഡിസംബർ 10 നകം കുടിശിക അടയ്ക്കണം. ഇതിനകം 60 വയസ്സ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കടിശ്ശിക അടക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല എന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ 0471-2729175.
കർഷക തൊഴിലാളികൾക്ക് അംഗത്വം പുനഃസ്ഥാപിക്കാനുള്ള അവസരം