Menu Close

ബ്രോയിലർ ഫാമുകൾക്ക് അവസരം

കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കേരള ചിക്കൻ ഫാമുകൾ തുടങ്ങാൻ അവസരം. സ്വന്തമായി ബ്രോയിലർ ഫാം ഷെഡ് ഉള്ളവർക്കും ബ്രോയി‌ലർ കോഴി ഫാം നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അംഗമാകാം. കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിയിൽ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ കമ്പനി നൽകും. വളർച്ചയെത്തി 45 ദിവസത്തിനുള്ളിൽ കമ്പനി കുടുംബശ്രീയുടെ ഔട്ട്ലെറ്റുകൾ വഴി ഇറച്ചികോഴി വിപണനംനടത്തും. ഫാമുകൾ ആരംഭിക്കുന്നതിന് കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സിഡിഎസുകൾ വഴി അപേക്ഷിക്കാം. കുടുംബശ്രീയിൽ നിന്ന് ഒന്നരലക്ഷം രൂപവരെ ലോൺ അനുവദിക്കും.