ഓണം പ്രമാണിച്ച് കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകരുടെ കറവപശുക്കൾക്കു വേണ്ടിയുള്ള പ്രത്യേക ഓണക്കിറ്റ് വിതരണം നാളെ (3/9/2025) രാവിലെ 11 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അനിൽകുമാർ .കെ ഉദ്ഘാടനം ചെയ്യും. ഓണക്കിറ്റിൽ കാലിത്തീറ്റ, ധാതുലവണ മിശ്രിതം, കാത്സ്യം ടോണിക്ക്, മീനെണ്ണ, ലിവർ ടോണിക്ക്, പ്രസവരക്ഷാ മരുന്നുകൾ, വിരമരുന്നുകൾ, എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് എടുത്ത പശുക്കളുടെ വിവരങ്ങളുമായി ഉടമകൾ സെപ്റ്റംബർ 3 മുതൽ 8 വരെ തീയതികളിൽ കിറ്റുകൾ കാട്ടാക്കട വെറ്ററിനറി ഹോസ്പിറ്റല്‍ വന്ന് കൈപ്പറ്റേണ്ടതാണെന്നും, 20 ലിറ്ററിൽ കൂടുതൽ പാലുല്പാദനമുള്ള കറവപശുക്കൾ സ്വന്തമായുള്ള കർഷകർ മൃഗാശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കൂടി സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു.
ഓണക്കിറ്റ് വിതരണം
