Menu Close

കാര്‍ഷികസര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ കോഴ്സില്‍ ഇപ്പോള്‍ ചേരാം

കര്‍ഷകര്‍ക്കും കൃഷിസ്നേഹികള്‍ക്കും പഠനാവസരം. ഇപ്പോള്‍ കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠനകേന്ദ്രത്തിലൂടെ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിനു (MOOC) ചേരാം. “ജൈവജീവാണുവളങ്ങള്‍” എന്ന വിഷയത്തിലാണ് പുതിയ ബാച്ചിന്റെ കോഴ്സ് നടക്കുക. 2023 ജൂലൈ 24 ന് ക്ലാസ് ആരംഭിക്കും. കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. കോഴ്സില്‍ ചേരുന്നതിനുള്ള അവസാനതീയതി 2023ജൂലൈ 23 ആണ്. 24 ദിവസം നീണ്ടുനില്ക്കുന്ന കോഴ്സില്‍ പൂര്‍ണമായും മലയാളത്തിലാണ് പരിശീലനം. പത്ത് സെഷനുകളായാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. കാര്‍ഷികസര്‍വ്വകലാശാലയുടെ MOOC പ്ലാറ്റ്ഫോമില്‍ക്കയറി പഠിതാവിന്റെ സമയവും സൗകര്യവും അനുസരിച്ച് പഠിക്കാവുന്നതാണ്. കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ മൊബൈല്‍ഫോണ്‍ (സ്മാര്‍ട്ട്ഫോണ്‍) ഉപയോഗിച്ചോ പഠനം നടത്താം. ഫൈനല്‍പരീക്ഷ പാസ്സാവുന്ന പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്.
www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്കുചെയ്ത് കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഒപ്പം ചേര്‍ത്തിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂലൈ 24 മുതല്‍ ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്.