Menu Close

ജാതി – രോഗനിയന്ത്രണം എങ്ങനെ?

ജാതി -ഇലകൊഴിച്ചിൽ, കറയൊലിപ്പ്, വേരുചീയൽ, മൂടുചീയൽ  നിയന്ത്രിക്കുന്നതിന്v ഇലകളിൽ ഒരു ശതമാനം ബോർഡോ മിശ്രിതം തളിക്കുക. കുമിൾബാധമൂലമുണ്ടാകുന്ന ഈ രോഗങ്ങൾ നിയന്ത്രിക്കുന്നതിന് ചെമ്പു കലർന്ന കുമിൾ നാശിനികളിൽ ഒന്ന് (കോപ്പർ ഹൈഡ്രോക്സൈഡ് 2 ഗ്രാം 1 ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ കോപ്പർ ഓക്‌സിക്ലോറൈഡ് 2.5 ഗ്രാം/ലിറ്റർ വെള്ളത്തിൽ) മരത്തിന് ചുറ്റും തടമെടുത്ത് മരം ഒന്നിന് 10 മുതൽ 20 ലിറ്റർ വരെ എന്ന തോതിൽ മണ്ണിൽ ഒഴിച്ചു കൊടുക്കുക. തായ്ത്തടിയിൽ കറയൊലിക്കുന്ന ഭാഗത്ത് ബോർഡോ കുഴമ്പ് അല്ലെങ്കിൽ ഹെക്‌സാകോണാസോൾ 5 മിലി/ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ പുരട്ടി മഴകൊള്ളാതെ സൂക്ഷിക്കുക.