കുറ്റ്യാടി മണ്ഡലത്തിലെ നെൽകൃഷിയിൽ നിന്നും വിവിധ വിഷരഹിത ബ്രാൻഡ് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയണമെന്ന് കാർഷിക വികസന കർഷക ക്ഷേമവകുപ്പ് മന്ത്രി പി പ്രസാദ്. കുറ്റ്യാടി നിയോജക മണ്ഡലം ജനകീയ ശാസ്ത്രീയ നെൽകൃഷി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച നെൽകൃഷി സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വ്യത്യസ്ത തരത്തിലുള്ള നെൽകൃഷി ഇറക്കാൻ സാധിക്കണമെന്നും അതിൽ നിന്നും വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തണമെന്നും, ഇതിനായി വിപണി കണ്ടെത്താനും കൃഷി വകുപ്പിന്റെ ബ്രാൻഡ് നെയിം നൽകാനും പാക്കിംഗ് ഉൾപ്പെടെ പരിശീലനം നൽകാനും യന്ത്രസാമഗ്രികൾ എത്തിച്ചു നൽകാനും കൃഷി വകുപ്പ് സന്നദ്ധമാണെന്നും മന്ത്രി അറിയിച്ചു. കുറ്റ്യാടി മണ്ഡലം സമഗ്ര കാർഷിക പദ്ധതിക്കായി എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും ആയഞ്ചേരി പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.