Menu Close

വാഴയിലെ കുറുനാമ്പ് രോഗം

വാഴയിലെ കുമ്പടപ്പ് എന്നും ഈ രോഗത്തെ പറയും. വൈറസ് ഉണ്ടാക്കുന്ന ഒരു രോഗമാണ് ഇത്. മുഞ്ഞ ആണ് രോഗം പടർത്തുന്നത്. രോഗം ബാധിച്ച ഇലകൾ അരികുകൾ പൊട്ടി അകത്തേക്ക് വളയുന്നു കൂടാതെ ഇലകളുടെ ഉത്പാദനം കുറയുന്നു. കുല വരാതെ, രോഗം ബാധിച്ച വാഴകൾ മുരടിക്കും. ഇവയാണ് രോഗലക്ഷണങ്ങൾ. റോഗർ എന്ന രാസ കീടനാശിനി 1.5 മില്ലി ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ ലായനിയാക്കി സ്പ്രേ ചെയ്ത് മുഞ്ഞകളെ നിയന്ത്രിക്കാം.