രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ‘ശ്രീ’ പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍ പഞ്ചായത്തിലെ നെല്ലാറച്ചാലില്‍ നാടന്‍ ഭക്ഷ്യവിളകളുടെ സംരക്ഷണ-പ്രദര്‍ശനത്തോട്ടവും നേഴ്സറിയും ആരംഭിച്ചു. ആര്.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ ഉദ്ഘാടനം ചെയ്തു. അന്യംനിന്നുകൊണ്ടിരിക്കുന്ന പരമ്പരാഗത കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഫലവര്‍ഗ്ഗങ്ങള്‍, മറ്റു വിളയിനങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും അവ പൊതുസമൂഹത്തിനു ലഭ്യമാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. നെല്ലാറ പട്ടികവര്‍ഗ്ഗ കര്‍ഷകസംഘത്തിന്റെ പങ്കാളിത്തത്തോടെ തയ്യാറാക്കിയ നെല്ലാറ നാടന്‍ ഭഷ്യവിളനേഴ്സറിയില് വിവിധയിനത്തില്‍പെട്ട ചേമ്പ്, വാഴ, മഞ്ഞള്‍, മരച്ചീനി, നാടന്‍ ഫലവര്‍ഗ്ഗങ്ങള്‍, 23 ലധികം കാച്ചിലുകള്‍, കാട്ടുകിഴങ്ങുകള്‍ എന്നിവയുണ്ട്. ഓരോ ഇനങ്ങളുടെയും പ്രാദേശിക നാമവും ശാസ്ത്രീയനാമവും രേഖപ്പെടുത്തിയിട്ടുണ്ട്.