ദേശീയ കർഷക രജിസ്ട്രി -കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച അഗ്രി സ്റ്റാക്ക് സംവിധാനത്തിൻ്റെ പിന്തുണയോടെ നടപ്പിലാക്കുന്ന കർഷകരുടെയും കൃഷി ഭൂമിയുടെയും ഏകീകൃത രജിസ്ട്രേഷൻ സംവിധാനം. രജിസ്റ്റർ ചെയ്‌ത കർഷകർക്ക് ആധാർ അധിഷ്‌ഠിത യൂണിഫൈഡ് ഫാർമർ സർവീസ് ഇൻ്റർഫേസ് (UFSI) സംവിധാനത്തിൽ ദേശീയ അംഗീകാരമുള്ള യുണീക്ക് ഐ.ഡി.കാർഡ് ലഭ്യമാക്കും. പി.എം. കിസാൻ ഗുണഭോക്താക്കളായ മുഴുവൻ കർഷകർക്കും തുടർന്ന് ആനുകൂല്യം ലഭിക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാണ്. കർഷകർക്ക് അടുത്തുള്ള കൃഷി ഭവൻ സന്ദർശിച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. രജിസ്റ്റർ ചെയ്യുവാനുള്ള അവസാന തീയതി 31.07.2025. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ 1800-425-1661
ദേശീയ കർഷക രജിസ്ട്രേഷൻ അവസാന തീയതി ജൂലൈ 31
