കേരളത്തില്‍ കാര്‍ഷികയോഗ്യമായ എന്നാല്‍ വിവിധ കാരണങ്ങളാല്‍ തരിശ് കിടക്കുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ, വ്യക്തിഗത ഉടമകളുടെ ഭൂമി കണ്ടെത്തി അവിടെ അനുയോജ്യമായ കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന നവോ-ഥാന്‍ (NAWO-DHAN – New Agriculture Wealth Opportunities – Driving Horticulture and Agribusiness Networking) പദ്ധതിയിലേക്ക് താല്പര്യമുള്ള കര്‍ഷകര്‍, ഭൂവുടമകള്‍ എന്നിവരില്‍ നിന്നും കൃഷിവകുപ്പ് താല്പര്യപത്രം (EoI – Expression of Interest) ക്ഷണിച്ചു. http://nawodhan.kabco.co.in/eoi-registration എന്ന ലിങ്ക് മുഖേനെ പ്രവേശിക്കുന്ന വെബ് പേജില്‍, കൃഷി ചെയ്യാന്‍ താല്പര്യമുള്ള വ്യക്തി/സ്ഥാപനം, ഭൂമി കൈവശമുള്ള വ്യക്തി/സ്ഥാപനം എന്നിവര്‍ക്ക് താല്പര്യപത്രം സമര്‍പ്പിക്കാവുന്നതാണ്. കൃഷിക്ക് അനുയോജ്യമായ ഭൂമി കൈവശമുള്ള പൊതു മേഖല സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, അസ്സോസിയേഷനുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് കൃഷി ഭൂമിയുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ച് 750 രൂപ രജിസ്ട്രേഷന്‍ ഫീസും അടച്ച് ഓണ്‍ലൈനായി ഭൂമിയുടെ ലഭ്യത ഉറപ്പാക്കാനാകും.
കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ‘നവോ-ഥാന്‍’ പദ്ധതി
