ചെറുധാന്യ വര്‍ഷത്തിന്റെ പ്രാധാന്യം പൊതു ജനങ്ങളിലെത്തിക്കാന്‍ കുടുംബശ്രീ മിഷന് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് ഉടനീളം നടത്തുന്ന ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ 2023 ഒക്ടോബര്‍ 19 ന് ജില്ലയിലെത്തും. 2023 സെപ്റ്റംബര്‍ 18 ന് തുടങ്ങിയ യാത്ര ഒമ്പത് ജില്ലകളില്‍ പര്യടനം നടത്തിയാണ് വയനാട്ടിലെത്തുന്നത്. ഐക്യരാഷ്ട്രസഭ 2023 സാമ്പത്തിക വര്‍ഷം ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പോഷകാഹാരം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യം പരിചയപ്പെടുത്തുന്നതിനായി സന്ദേശ യാത്ര സംഘടിപ്പിക്കുന്നത്. കളക്ട്രേറ്റ് പരിസരത്ത് നടക്കുന്ന പരിപാടിയുടെ ഭാഗമായി സെമിനാര്‍, വിത്തുകളുടെ പ്രദര്‍ശനം, ചെറുധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷ്യമേള, അട്ടപ്പാട്ടി സ്പെഷ്യല്‍ വനസുന്ദരി ചിക്കന്‍, ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ മേള എന്നിവയും നടത്തും.