കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൻ കീഴിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുമായി ചേർന്ന് കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധിക വരുമാനം ലഭിക്കുന്നതിനും കളമശ്ശേരി നിയോജകമണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. 100 ചെറുകിട കൂൺ ഉൽപാദന യൂണിറ്റ്, 2 വാണിജ്യ കൂൺ ഉത്പ്പാദന യൂണിറ്റ്, 1 കൂൺ വിത്ത് ഉത്പ്പാദന യൂണിറ്റ്, 2 പാക്ക് ഹൗസ്, 3 മൂല്യ വർദ്ധിത യൂണിറ്റ്, 10 കമ്പോസ്റ്റ് യൂണിറ്റ് എന്നിവ ഉൾപ്പെട്ടതാണ് ഒരു കൂൺ ഗ്രാമം. കളമശ്ശേരി നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട കളമശ്ശേരി മുൻസിപ്പാലിറ്റി, ഏലൂർ മുനിസിപ്പാലിറ്റി എന്നിവയിലും പഞ്ചായത്തുകളായ കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, കുന്നുകര എന്നിവിടങ്ങളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിക്കും. പരിപാടിയിൽ കൂൺ കൃഷി സംബന്ധിച്ച സെമിനാറും കൂൺ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കുന്നതാണ്.
കൂൺ ഗ്രാമം പദ്ധതി ആരംഭിക്കുന്നു