Menu Close

കൂൺ കൃഷി: ഹിമാചലിലേക്ക് പഠനയാത്ര

കേരളത്തിൽ കൂൺ കൃഷി ശാസ്ത്രീയമായി വ്യാപിപ്പിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കൂൺ കർഷകരുടെയും കൂൺ സംരംഭകരുടെയും 25 പേരടങ്ങുന്ന ആദ്യ സംഘം സംസ്ഥാന കൃഷിവകുപ്പിന്റെയും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെയും നേതൃത്വത്തിൽ ഹിമാചൽ പ്രദേശങ്ങളിലെ സോളനിലെ ഡയറക്ടറേറ്റ് ഓഫ് മഷ്റൂമിലേക്ക് ഒരാഴ്ചത്തെ പരിശീലനങ്ങൾക്കായി യാത്ര തിരിച്ചു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ നടപ്പിലാക്കുന്ന സമഗ്ര കൂൺ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള തുടർപരിശീലന പരിപാടികളുടെ ഭാഗമായാണ് പഠനയാത്ര. കൂൺ ഇനങ്ങളിലെ കൃഷിയിലെ സാങ്കേതികത്വം, ആധുനിക കൃഷി രീതികൾ , കൂൺ ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധനവ്, വൈവിധ്യമാർന്ന കൂൺ വിഭവങ്ങൾ, വാണിജ്യ പ്രാധാന്യമുള്ള കൂൺ ഇനങ്ങളും ഉത്പന്നങ്ങളും തുടങ്ങി വിവിധങ്ങളായ പരിശീലനങ്ങളാണ് ലക്ഷ്യം.