ഭൂമിക്ക് ആവരണം എന്ന നിലയ്ക്ക് ഉണങ്ങിയ തെങ്ങോലകൾ, തൊണ്ട്, വിള അവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ച് പുതയിടാവുന്നതാണ്. മണ്ണിലുളള ഈർപ്പം നഷ്ടപ്പെടാതിരിക്കുന്നതിന് സഹായകരമാകുന്ന വിധം ഒരു പുതപ്പിന്റെ ധർമ്മം നിർവ്വഹിക്കുകയാണ് ഇത് ചെയ്യുന്നത്. ബാഷ്പീകരണം മൂലം ജലം നഷ്ടപ്പെട്ടുപോകുന്നതും ഇതുമൂലം പരിമിതപ്പെടുന്നു. ജൈവാവശിഷ്ടങ്ങൾ ഒരു കാരണവശാലും കത്തിക്കരുത്. തീയിടുന്നത് അന്തരീക്ഷ താപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി ഉയരുന്നതിനും അനുബന്ധ പ്രശ്നങ്ങൾക്കും ഇടയാക്കും. ചപ്പുചവറുകൾ പുതയിടീലിനായി മാത്രം ഉപയോഗിക്കുക.
മണ്ണിലെ ഈർപ്പം നിലനിർത്താൻ പുതയിടൽ