മൊസൈക് രോഗം രണ്ടു മാസം വരെ പ്രായമായചെടികളുടെ ആരോഗ്യം ക്ഷയിക്കാതിരിക്കാനും വിളവുനഷ്ട്ടം കുറയ്ക്കാനും ഇനി പറയുന്ന കരുതലുകള്‍ സ്വീകരിക്കുക. ചെടി ഒന്നിന് 100 ഗ്രാം വീതം ഡോളോമൈറ്റ് ചുറ്റും നല്‍കി മണ്ണുമായി ഇളക്കി ചേര്‍ക്കുക മൂന്നാഴ്ചയ്ക്കു ശേഷം 50 ഗ്രാം ഫാക്ടംഫോസ് + 10ഗ്രാം പൊട്ടാഷ് + ഒരു ഗ്രാം സിങ്ക് സള്‍ഫേറ്റ് നല്‍കുക. നാല്പത്തഞ്ചു ദിവസം കഴിഞ്ഞു വീണ്ടും 10 ഗ്രാം പൊട്ടാഷ് നല്‍കുക. അടുത്ത തവണത്തേക്ക് ഈ ചെടികളില്‍ നിന്നും നടീല്‍ വസ്തുക്കള്‍ ശേഖരിക്കരുത്.