Menu Close

മൊബൈല്‍ ടെലിവെറ്റിനറി യൂണിറ്റ് ക്യാമ്പ് ആരംഭിക്കുന്നു

മൊബൈല്‍ ടെലിവെറ്റിനറി യൂണിറ്റിന്‍റെ പ്രവര്‍ത്തനം എറണാകുളം ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി, എല്ലാ ചൊവ്വാഴ്ചകളിലും മട്ടാഞ്ചേരി വെറ്ററിനറി പോളിക്ലിനിക്കിലും, വ്യാഴം, വെള്ളി ദിവസങ്ങളില്‍ മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്കിലും ക്യാമ്പ് ആരംഭിക്കുന്നു. മൃഗങ്ങള്‍ക്കായുള്ള അള്‍ട്രാസൗണ്ട് സ്കാനിങ്, കൗ ലിഫ്റ്റിങ് ഡിവൈസ്, ചികിത്സസേവനം മുതലായവ ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഫോണ്‍ : 04852833301 (വി പി സി മുവാറ്റുപുഴ), 04842210855 (വി പി സി മട്ടാഞ്ചേരി) നിരക്കുകള്‍ ബാധകം.