ചെറുധാന്യ വിഭവങ്ങള്‍ കൊണ്ടുള്ള ഭക്ഷണത്തിനായി റസ്റ്റാറന്റ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കൃഷിവകുപ്പ് മില്ലറ്റ് കഫേ എന്ന ഒരു പദ്ധതിക്ക് രൂപം നല്കിയിരിക്കുന്നു. എല്ലാ ജില്ലകളിലും മില്ലറ്റ് കഫേകള്‍ ആരംഭിക്കുന്നതിനാണ് കൃഷിവകുപ്പിന്റെ തീരുമാനം. മില്ലറ്റ് കഫേയുടെ ആദ്യ സംരംഭം തിരുവനന്തപുരം ഉളളൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചെറുധാന്യങ്ങളുടെ വിവിധ മൂല്യവര്‍ധിത വിഭവങ്ങള്‍ മില്ലറ്റ് കഫേകളില്‍ ലഭിക്കും. അതോടൊപ്പം കേരളഗ്രോ ബ്രാന്‍ഡഡ് ഉല്പന്നങ്ങളും ലഭ്യമാണ്. കര്‍ഷകസംഘങ്ങള്‍, എഫ്.പി.ഒകള്‍, കൃഷിക്കൂട്ടങ്ങള്‍, അഗ്രോ സര്‍വിസ് സെന്ററുകള്‍ തുടങ്ങിയവരാകും കഫേകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക. കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പുകള്‍, കേരളഗ്രോ റിട്ടെയില്‍ ഔട്ട്ലെറ്റുകള്, മില്ലറ്റ് കഫേകള്‍ എന്നിവ ആദ്യഘട്ടത്തില്‍ ഒരെണ്ണം വീതമായിരിക്കും 14 ജില്ലകളിലായി പൂര്‍ത്തീകരിക്കുക.