Menu Close

മിൽക്ക് ഷെഡ് വികസന പദ്ധതി; ഗുണഭോക്താക്കളാകാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ളവർക്ക് 2023 ഒക്ടോബർ 16 വരെ ക്ഷീരവികസന പോർട്ടലായ www.ksheerasree.kerala.gov.in വകുപ്പിന്റെ ഓൺലൈൻ രജിസ്റ്റർ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

വ്യക്തിഗത വിഭാഗങ്ങളിൽ അപേക്ഷിക്കാവുന്ന പദ്ധതികൾ:

1. ഒരു പശു യൂണിറ്റ് (അതിദാരിദ്ര്യ വിഭാഗം),

2. ഒരു പശു യൂണിറ്റ് (Top up unit with shed).

3. ഒരു പശു യൂണിറ്റ് (Top up unit without shed).

4. രണ്ട് പശു യൂണിറ്റ് (Top up unit with shed).

5. അഞ്ച് പശു യൂണിറ്റ് (with shed).

6. പത്ത് പശു യൂണിറ്റ് (with shed).

7. സ്മാർട്ട് ഡയറി ഫാം (10 cow unit for young entrepreneurs – up to 40yrs).

8. ഹീഫർ (കിടാരി) പാർക്ക്.

9. ക്ഷീര തീരം – രണ്ട് പശു യൂണിറ്റ് – കയർ മത്സ്യബന്ധന മേഖലകൾക്കുള്ള പ്രത്യേക പുനരധിവാസ പദ്ധതി.