ഓണത്തോടനുബന്ധിച്ച് കോട്ടയം ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണക്കാല ഊർജ്ജിത പാൽ ഗുണനിലവാരപരിശോധനയും ഇൻഫർമേഷൻ സെന്ററും 2025 ആഗസ്റ്റ് 29 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ തുടർച്ചയായി സെപ്റ്റംബർ രണ്ടാം തീയതി വരെയും, സെപ്റ്റംബർ മൂന്നാം തീയതി രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെയുള്ള തീയതികളിൽ ക്ഷീരവികസന വകുപ്പിന്റെ കോട്ടയം ജില്ല ആസ്ഥാനത്ത് വെച്ച് നടത്തപ്പെടുന്നു. ഉപഭോക്താക്കൾക്ക് വിപണിയിൽ ലഭ്യമാകുന്ന ഓരോ ബ്രാൻഡ് പാലിന്റെയും ഗുണനിലവാരം സൗജന്യമായി പരിശോധിച്ചറിയുന്നതിനും തങ്ങൾ ഉപയോഗിക്കുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ച സംശയങ്ങൾ ഇല്ലാതാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ പ്രസ്തുത ദിവസങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നു. പരിശോധനയ്ക്ക് ഉള്ള പാൽ സാമ്പിളുകൾ 200 ml ൽ കുറയാത്ത രീതിയിലും പാക്കറ്റ് പാൽ 500 ml ൽ കുറയാത്ത രീതിയിലും കൊണ്ട് വരേണ്ടതാണ്.
പാൽ ഗുണനിലവാര പരിശോധനാ ക്യാമ്പ്
