Menu Close

പാലിന്‍റെ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാം

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാലിന്‍റെ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകള്‍ പരിശോധിച്ച് ഗുണമേന്മ ബോധ്യമാക്കുന്നതിനും പാലിന്റെയും പാല്‍ ഉത്പന്നങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് അവബോധം നല്‍കുന്നതിനുമായി ക്ഷീര വികസന വകുപ്പ് എറണാകുളം ജില്ലാ ഗുണനിയന്ത്രണ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ 2024 സെപ്തംബര്‍ 10 മുതല്‍ 14 വരെ പ്രവര്‍ത്തിക്കും. പൊതുവിപണിയില്‍ ലഭ്യമാകുന്ന വിവിധ ബ്രാന്‍ഡുകളിലെ പാലിന്റെ ഗുണനിലവാരം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കാക്കനാട് സിവില്‍ സ്റ്റേഷനിനു അഞ്ചാം നിലയിലെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റില്‍ ഏര്പ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്കുള്ള പാല്‍ സാമ്പിളുകള്‍ 200ml ല്‍ കുറയാത്ത രീതിയിലും പാക്കറ്റ് പാല്‍ പൊട്ടിക്കാത്ത രീതിയിലും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – 0484 2425603 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.