Menu Close

മേഞ്ചിറയില്‍ തരിശ് കൊയ്ത്തുത്സവം

തൃശൂര്‍, തോളൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള 20 ഏക്കർ വരുന്ന മേഞ്ചിറ തരിശിലെ കൊയ്ത്തുത്സവം നടത്തി. ജില്ലാ പഞ്ചായത്തംഗം ജിമ്മി ചൂണ്ടൽ ഉദ്ഘാടനം നിർവ്വഹിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. പറപ്പൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ കെ സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി. കൃഷി ഓഫീസർ എം മനീഷ പദ്ധതി വിശദികരണം നടത്തി. നല്ലയിനം ഉമ നെൽവിത്താണ് വിതച്ചത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ഷീന വിൽസൺ, സരസമ്മ സുബ്രഹ്മണ്യൻ, പഞ്ചായത്തംഗങ്ങളായ കെ.ജി. പോൾസൻ, വി.കെ രഘുനാഥൻ, ഷീന തോമസ്, മേഞ്ചിറ പടവ് കൺവീനർ കെ. കുഞ്ഞുണ്ണി, ചെല്ലിപാടം പടവ് സെക്രട്ടറി പി ഡി ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.

പ്രവാസിയായ തോളൂർ സ്വദേശി നാലകത്ത് സിദ്ധിയാണ് ഇത്തവണ ലേലത്തിൽ മേഞ്ചിറ തരിശിൽ കൃഷിയിറക്കിയത്.