Menu Close

അംഗത്വ വിവരങ്ങൾ ജൂലൈ 31ന് മുമ്പ് പുതുക്കണം

കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് തൊഴിൽ വകുപ്പിന്റെ ഏകീകൃത തിരിച്ചറിൽ കാർഡ് നൽകുന്നതിന് എഐഐഎസ് സോഫ്റ്റ് വെയറിൽ അംഗങ്ങളുടെ പേര്, ജനന തീയതി, മൊബൈൽ നമ്പർ, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ 2025 ജൂലൈ 31 നകം അക്ഷയ കേന്ദ്രങ്ങളിൽ സമർപ്പിച്ച് അപ്പ്ഡേറ്റ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 049 204602.