എലിക്കുളം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്രപച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള ഉത്പാദന ഉപാധികൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമസഭകൾ വഴി തെരെഞ്ഞെടുക്കപ്പെട്ട 120 കർഷകർക്കാണ് ആനുകൂല്യങ്ങൾ നൽകിയത്. ചട്ടികൾ, മേൽത്തരം പച്ചക്കറി തൈകൾ , ചട്ടികളിൽ നിറയ്ക്കാനുള്ള വളക്കൂട്ട് മിശ്രിതം എന്നിവയാണ് നൽകിയത്. മൂന്ന് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇതിൽ പദ്ധതി വിഹിതം രണ്ട് ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതം ഒരു ലക്ഷം രൂപയുമാണ്.