Menu Close

പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന: ഘടകപദ്ധതികളിൽ അപേക്ഷിക്കാം

കേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടകപദ്ധതികളായ ബയോഫ്ളോക്ക് (എസ്.സി-1), മീഡിയം ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ് (ജി), മത്സ്യസേവന കേന്ദ്ര (ജി), മത്സ്യവിപണനത്തിനുള്ള മോട്ടോര്‍സൈക്കിള്‍ വിത്ത് ഐസ്ബോക്സ് എന്നിവയിലേക്ക് താല്‍പര്യമുള്ള കര്‍ഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 2024 ജൂണ്‍ 19 ന് മുമ്പായി രേഖകള്‍സഹിതം അതത് മത്സ്യഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലായത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോൺ : 0494-2666428.