Menu Close

മാവ്

  • മാവ് പൂത്തു കണ്ണിമാങ്ങയാകുന്ന സമയം മുതൽ തന്നെ കായീച്ചകളെ നിയന്ത്രിക്കുന്നതിനായി ഫിറമോൺ കെണികൾ ഉപയോഗിക്കാവുന്നതാണ്.
  • 15 സെന്ററിലേക്ക് ഒരു കെണി എന്ന തോതിൽ കെണി കെട്ടി തൂക്കി ഇടുകയാണ് ചെയ്യേണ്ടത്.
  • ഇതോടൊപ്പം വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന തുളസിക്കെണിയും ഉപയോഗിക്കുന്നത് ഫലപ്രദമാണ്.
  • ഒരു ചിരട്ടയിൽ അൽപ്പം തുളസിയിലയും കീടനാശിനികളായ ഇക്കാലക്സ്, മാലത്തിയോൺ തുടങ്ങിയവയിലേതെങ്കിലും ചേർത്ത ശേഷം ഉറി പോലെ ശിഖരങ്ങളിൽ കെട്ടി തൂക്കി ഇടാവുന്നതാണ്.
  • ഇവ 4 കെണികൾ ഒരു മാവിന് എന്ന തോതിൽ ഉപയോഗിക്കാം.
  • 5 ദിവസത്തെ ഇടവേളകളിലായി തുളസിക്കെണികൾ മാറ്റി പുതിയത് സ്ഥാപിക്കുകയും ചെയ്യണം.

(കൃഷി വിജ്ഞാന കേന്ദ്രം കൊല്ലം)