Menu Close

മാവിലെ കൊമ്പുണക്കം: നിയന്ത്രണ മാർഗങ്ങൾ

ഒട്ടു മാവിൻ തൈകളുടെ കൊമ്പുകളിൽ ചിലത് പെട്ടെന്ന് ഉണങ്ങി കരിഞ്ഞു പോകുന്നതായി പലയിടങ്ങളിലും കണ്ടു വരുന്നുണ്ട്. കൊമ്പുണക്കം എന്ന രോഗമാണിത്. കൊമ്പുകൾ അറ്റത്തു നിന്ന് താഴേക്ക് ഉണങ്ങുന്നതാണ് ലക്ഷണം. രോഗഹേതു ഒരുകുമിളാണ്. ഉണക്ക് എവിടം വരെയായിട്ടുണ്ടോ അതിന് ഒരിഞ്ച് താഴെവച്ച്മൂർച്ചയുള്ള കത്തികൊണ്ട് കൊമ്പു മുറിച്ചു മാറ്റി കത്തിച്ചു കളയണം. എന്നിട്ട് ബോർഡോമിശ്രിതകുഴമ്പ് പുരട്ടണം.100 ഗ്രാം നീറ്റു കക്ക അര ലിറ്റർ വെള്ളത്തിൽ കലക്കുക. അതുപോലെ തന്നെ 100 ഗ്രാം തുരിശും അര ലിറ്റർ വെള്ളത്തിൽ വേറെയായി കലക്കിയെടുക്കുക. നീറ്റുകക്ക ലയിപ്പിച്ച വെള്ളത്തിലേക്ക് തുരിശ്ശ് ലായനി ചേർത്ത് ലയിപ്പിച്ചെടുക്കുന്നതാണ് ബോർഡോമിശ്രിതകുഴമ്പ്. കൂടാതെ ഒരു ശതമാനം വീര്യത്തിൽ തയ്യാറാക്കിയ ബോർഡോ മിശ്രിതംമരം മുഴുവൻ നനയത്തക്കവിധം തളിക്കുന്നതും നല്ലതാണ്. ഒരു ശതമാനം വീര്യമുള്ളബോർഡോ മിശ്രിതം (10 ലിറ്റർ) തയ്യാറാക്കുന്നതിന് 100 ഗ്രാം നീറ്റുകക്ക 5 ലിറ്റർ വെള്ളത്തിൽ കലക്കുക. 100 ഗ്രാം തുരിശ് വേറെ 5 ലിറ്റർ വെള്ളത്തിൽ കലക്കുക. എന്നിട്ട് തുരിശു ലായനി കക്കലായനിയിലേക്ക് കുറേശ്ശെ ചേർത്ത് ഇളക്കിയതിനുശേഷം തളിച്ച് കൊടുക്കുക.ഇതു കൂടാതെ സ്യൂഡോമോണാസ് എന്ന ബാക്ടീരിയയുടെ പൊടി 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഇടയ്ക്ക് കലക്കി തളിക്കുന്നതും നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *