Menu Close

മാവേലിക്കര ബ്ലോക്കിലെ കൃഷിവകുപ്പിന്റെ പ്രധാന പദ്ധതികൾ

മാവേലിക്കര ബ്ലോക്കിലെ കൃഷിവകുപ്പിന്‍റെ പ്രധാനപ്പെട്ട പദ്ധതിളായ പച്ചക്കറി വികസന പദ്ധതി 2023-24 – വീട്ടുവളപ്പിലെ പോഷകത്തോട്ടം, ഫലവൃക്ഷങ്ങളുടെ വികസന പദ്ധതി, State Horticulture Mission – വീട്ടുവളപ്പിലെ പോഷകപഴത്തോട്ടം, എള്ള് കൃഷി, പച്ചക്കറി വികസന പദ്ധതി 2023-24 എന്നിവയാണ്. പച്ചക്കറി വികസന പദ്ധതി പ്രകാരം ഹൈബ്രിഡ് വിത്ത് കൃഷിഭവനുകളില്‍ ലഭ്യമാണ്. താത്പര്യമുള്ള കര്‍ഷകര്‍ പദ്ധതി വിശദാംശങ്ങള്‍ക്കായി മാവേലിക്കര ബ്ലോക്കില്‍ വരുന്ന തെക്കേക്കര, ചെന്നിത്തല, മാവേലിക്കര, തഴക്കര, ചെട്ടികുളങ്ങര എന്നീ കൃഷിഭവനുകളുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ – 9383470657