ജില്ലാ മൃഗസംരക്ഷണ വകുപ്പ്, കേന്ദ്ര സർക്കാരിന്റെ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലൂടെ ഈടില്ലാതെ 1,60,000 രൂപ വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷീര കർഷകർ, ആട് കർഷകർ, മുയൽ വളർത്തൽ കർഷകർ, കോഴി കർഷകർ എന്നിവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അതത് മൃഗാശുപത്രികൾ മുഖാന്തിരം അപേക്ഷ സമർപ്പിക്കുക.