മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠന സഹായം – മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്ത പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിൽ അംഗമായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അഞ്ച് വർഷം വരെയുള്ള ടെക്നിക്കൽ ആന്റ് പ്രൊഫഷണൽ കോഴ്സുകൾക്ക് 20 ലക്ഷം വരെയും വിദേശ പഠനത്തിന് 30 ലക്ഷം വരെയും വായ്പ നൽകും. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ പദ്ധതി പ്രകാരം നിബന്ധനകളോടേയാണ് വായ്പ അനുവദിക്കുക. കൂടുതൽ വിവരങ്ങൾക്ക് ജില്ലയിലെ ക്ലസ്റ്റർ ഓഫീസുമായോ മത്സ്യഫെഡ് കോഴിക്കോട് ജില്ലാ ഓഫീസുമായോ ബന്ധപ്പെടണം. ഫോൺ നമ്പർ 9526041060.
ഉയർന്ന പഠനത്തിന് വായ്പസഹായം
