ഇരുപത്തൊന്നാമതു കന്നുകാലി സെന്‍സസ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളോടൊപ്പം കേരളത്തിലും 2024 സെപ്റ്റംബര്‍ മാസം മുതല്‍ ആരംഭിക്കുന്നു. നമ്മുടെ കന്നുകാലി സമ്പത്തിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വിവരശേഖരണം അത്യന്താപേക്ഷിതമാണ്. കണക്കെടുപ്പിനായി 2024 സെപ്റ്റംബര്‍ 2 മുതലുള്ള ദിവസങ്ങളില്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നും നിയോഗിച്ചിട്ടുള്ള എന്യൂമറേറ്റര്‍മാര്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്നതാണ്. 3500 ലധികം വരുന്ന സംസ്ഥാനത്തെ 1 കോടി 6 ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചു വളര്‍ത്തുമൃഗങ്ങളെ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതാണ്.