സംസ്‌ഥാനത്ത് കന്നുകാലി സെൻസസ് 2025 ഏപ്രിൽ 15 വരെ നീട്ടി. ഒക്ടോബർ 25 ന് തുടങ്ങിയ വിവരശേഖരണം മാർച്ച് 31നു പൂർത്തിയാക്കാനായിരുന്നു പദ്ധതിയെങ്കിലും ഇടുക്കി, തൃശൂർ, വയനാട് ജില്ലകളിൽ മാത്രമാണ് പൂർത്തിയായത്. 1.6 കോടി വീടുകളിലും സ്‌ഥാപനങ്ങളിലും എത്തി വിവര ശേഖരണം നടത്താൻ 3500 കുടുംബശ്രീ പശുസഖി എന്യൂമറേറ്റർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.