മൃഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്ന് വിതരണ പദ്ധതി പ്രകാരം നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന 7 വെറ്റിനറി ആശുപത്രികളിലൂടെ ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ വാങ്ങി വിതരണം ചെയ്യുന്നു. കർഷകർക്കു പ്രയോജനകരവുമായ ഈ പദ്ധതിയുടെ ഉദ്ഘാടനം 2025 മാർച്ച് 26 ന് രാവിലെ 10:30 ന് ബ്ലോക്ക് കോൺഫറൻസ് ഹാളിൽ വച്ച് ബഹു കാട്ടാക്കട എം.എൽ.എ അഡ്വ. ഐ.ബി. സതീഷ് നിർവ്വഹിക്കുന്നു. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി എസ് ശ്രീകുമാർ പദ്ധതി വിശദീകരണം നടത്തുന്നു.
മൃഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്ന് വിതരണ പദ്ധതി
