രോഗം തുടങ്ങുന്നത് ഞരമ്പിന് സമാന്തരമായി ഇളം മഞ്ഞ നിറത്തിലുള്ള പൊട്ടുകളും വരകളും ആയാണ്. പൊട്ടുകളും വരകളും വലുതാകുകയും തവിട്ടു നിറമാവുകയും ചെയ്യുന്നു. ഇവയുടെ മദ്ധ്യഭാഗം കരിഞ്ഞ ചാര നിറമാവുകയും ചെയ്യുന്നു. ഇലകൾ അകാലത്തിൽ മഞ്ഞച്ചു തുങ്ങുന്നതിനും കാരണമാകുന്നു. ചെറുവാഴകളുടെ താഴത്തെ ഇലകളിൽ ഇത് ഇരുണ്ട തവിട്ടു നിറത്തിൽ ദീർഘ വൃത്തകൃതിയിൽ കാണുന്നു. രോഗം കൂടുമ്പോൾ ഇലകൾ പൊള്ളിയത് പോലെ കാണുന്നു. ഇലകൾ ഒടിഞ്ഞു തൂങ്ങി കിടക്കും. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ
നിയന്ത്രണ മാർഗങ്ങൾ :
കൃഷി സ്ഥലത്ത് നീർവാർച്ച ഉറപ്പു വരുത്തുക.
ബോർഡോ മിശ്രിതം ( 1 ശതമാനം ) പശയും ചേർത്ത് തളിക്കുക.
രോഗം രൂക്ഷമായ സന്ദർഭങ്ങളിൽ ഹെക്സകൊണാസോൾ 1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കുക
മാങ്കോസെബ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ പശ ചേർത്ത് തളിക്കുക.