Menu Close

വാഴയിൽ ഇലപ്പുള്ളി രോഗം: പ്രതിരോധ മാർഗങ്ങൾ

വാഴയിൽ ഇലപ്പുളളിരോഗം കാണാൻ സാധ്യതയുണ്ട്. ഈ രോഗം നിയന്ത്രിക്കുന്നതിനായി 20 ഗ്രാം സ്യൂഡൊമോണാസ് ഒരു ലിറ്റർ വെളളത്തിൽ ചേർത്ത് കുളിർക്കെ തളിക്കുക. ഓണവാഴക്ക് നന തുടരണം. തടതുരപ്പന്റെ ആക്രമണത്തിനെതിരെ മുൻ കരുതലുകൾ ആയി വാഴത്തടയിൽ ചെളി പുരട്ടലോ, വേപ്പെണ്ണ സോപ്പ് മിശ്രിത പ്രയോഗമോ അനുവർത്തിക്കുക. വാഴയിൽ നിന്ന് ഒടിഞ്ഞു തൂങ്ങുന്ന ഇലകൾ കൃത്യമായി ഇടവേളകളിൽ നീക്കം ചെയ്യണം. 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് നന്നായി പൊടിച്ച് ഇലകവിളുകളിൽ 5 ആം മാസത്തിലും, 7ആം മാസത്തിലും ഇട്ടുകൊടുക്കണം. വാഴയുടെ കടചീയൽ ജലസേചനത്തിന് ഉപയോഗിക്കുന്ന വെളളത്തിലൂടെ പകരുന്നതിനാൽ ബ്ലീച്ചിങ്ങ് പൗഡർ വലിയ കിഴികളാക്കി വെള്ളം തോട്ടത്തിലേക്ക് കടക്കുന്ന ഭാഗത്ത് വയ്ക്കുക. ഇത് വെള്ളത്തിലുള്ള ബാക്ടീരിയയെ നശിപ്പിക്കും. കൂടാതെ കോപ്പർ ഓക്സിക്ലോറൈഡ് പൊടി 1 ലിറ്റർ വെള്ളത്തിൽ 4 ഗ്രാം എന്ന കണക്കിൽ ലയിപ്പിച്ച ലായനി വാഴയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്.