Menu Close

ഓട്ടോക്കാഡിലൂടെ ലാൻഡ്സകേപ്പ് ഡിസെയിനിങ് പരിശീലനം 

“ഓട്ടോക്കാഡിലൂടെ  ലാൻഡ്സകേപ്പ് ഡിസെയിനിങ്” എന്ന വിഷയത്തില്‍ അഞ്ചു ദിവസത്തെ ഓൺലൈൻ പരിശീലനം നടത്തുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഓട്ടോക്കാഡിന്റ്റെ വിശദമായ ഉപയോഗം, ഓട്ടോക്കാഡിൽ വിവധ തരത്തിലുള്ള പൂന്തോട്ടങ്ങളുടെ നിർമ്മാണം, അവയുടെ കൃത്യവും വ്യക്തവുമായുള്ള അവതരണം, 3-d മോഡലിങ്ങിലേക്കുള്ള ആമുഖം എന്നീ വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 2024 ജൂലൈ മാസം 8 മുതൽ 12 വരെയാണ് പരിശീലനം. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണിവരെ ഓൺലൈനായി പങ്കെടുക്കാം. ക്ലാസ്സുകളുടെ റെക്കോർഡിങ്ങുകൾ ലഭിക്കും. 1000 രൂപയാണ് പരിശീലന ഫീസ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് https://forms.gle/izxwsULoyJnxCSRYA എന്ന  ലിങ്ക് ഉപയോഗിച്ച് പേര്  രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ – +91 85478 37256, ഇ-മെയിൽ – celkau@gmail.com