രോഗം ബാധിച്ചാൽ മഞ്ഞ നിറം പൂണ്ട ഞരമ്പുകൾ ഇലകളിൽ കാണപ്പെടുന്നതാണ്. ഞരമ്പുകൾക്കിടയിൽ കടും പച്ച നിറവും കാണപ്പെടും. രോഗത്തിൻറെ ആദ്യ ഘട്ടത്തിൽ ഇലയുടെ ഞരമ്പുകൾ മാത്രമാണ് മഞ്ഞ നിറത്തിൽ കാണുക. രോഗാവസ്ഥയുടെ അടുത്ത ഘട്ടത്തിൽ ഇല മുഴുവനായി മഞ്ഞ നിറത്തിൽ ആയിത്തീരുന്നു രോഗത്തെ നിയന്ത്രിക്കാനായി ആരോഗ്യമുള്ള ചെടികളിൽ നിന്ന് വിത്ത് ഉപയോഗിക്കുക. പ്രാണികളെ ആകർഷിച്ചു പിടിക്കാൻ മഞ്ഞ കെണികൾ സ്ഥാപിക്കുക രോഗം രൂക്ഷമായ സന്ദർഭങ്ങളിൽ റോഗർ 1.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ തളിച്ച് രോഗം പരത്തുന്ന പ്രാണികളെ നിയന്ത്രിക്കുക.
വെണ്ടയിലെ മൊസൈക് രോഗം
