കുടുംബശ്രീയുടെ നേതൃത്വത്തിൽ ജുബ്ബ രാമകൃഷ്ണപിള്ള മെമ്മോറിയൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ സംഘടിപ്പിച്ച ഭക്ഷ്യ സംസ്കരണ നൈപുണ്യ പരിശീലനം സമാപിച്ചു. സമാപന സമ്മേളനം പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുൽസു ചക്കച്ചൻ ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്കിലെ സംരംഭകരും സംരംഭകരാവാൻ താല്പര്യമുള്ളവരുമടക്കം 35 പേരാണ് 19 ദിവസം നീണ്ടു നിന്ന നൈപുണ്യ പരിശീലനത്തിൽ പങ്കെടുത്തത്. മസാല പൊടികൾ, ജാമുകൾ, അച്ചാറുകൾ, പുഡ്ഡിങ്ങുകൾ തുടങ്ങിയ വ്യത്യസ്ത വിഭവങ്ങളുടെ നിർമ്മാണ പരിശീലന ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് നൽകി.
മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് നുഹ്മാൻ ഷിബിലി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബി. സുരേഷ് കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ അഭിജിത്ത് മാരാർ, ബ്ലോക്ക് കോർഡിനേറ്റർ സിന്ധു, മങ്കട ബ്ലോക്ക്, സി.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിശീലനത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടഫിഫക്കറ്റുകൾ വിതരണം ചെയ്തു.
കുടുംബശ്രീ: ഭക്ഷ്യ സംസ്കരണത്തില്‍ പരിശീലനം നല്‍കി
