കോഴിക്കോട് ജില്ലയിലെ വടകര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
വടകരയിലെ കാര്‍ഷികപുരോഗതി
✓ ജൈവപച്ചക്കറി ലഭ്യത ഉറപ്പുവരുത്തുന്നതിനായി മുൻസിപ്പാലിറ്റി കേന്ദ്രീകരിച്ച് മട്ടുപ്പാവ് കൃഷി തുടങ്ങി. വാർഡുകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു.
✓ 58 ഹെക്ടറിൽ ജൈവകൃഷി
✓ 119 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ 850 പുതിയ തൊഴിലവസരങ്ങൾ കാർഷികമേഖലയിൽ സൃഷ്ടിച്ചു.
✓ 50 ഫാം പ്ലാനുകൾ നടപ്പിലാക്കി.
✓ പുതുതായി ഒരു നാളികേര സംഭരണകേന്ദ്രം കൂടി ആരംഭിച്ചു.
✓ 15 ലക്ഷം മാർക്കറ്റ് ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ നാളികേര മൂല്യ വർദ്ധന യൂണിറ്റ്