കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
പേരാമ്പ്രയിലെ കാര്‍ഷികപുരോഗതി
✓ നാളികേരത്തിന്റെ മൂല്യവർദ്ധനവ് ലക്ഷ്യമിട്ട് ‘കൊക്കോ ടീം’ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചു.
✓ പുതുതായി 3 നാളികേര സംഭരണകേന്ദ്രങ്ങൾ കൂടി ആരംഭിച്ചു.
✓ കൂത്താളി ഫാമിൽ ഉൽപ്പന്ന മൂല്യവർദ്ധനവ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി അടിസ്ഥാന സൗകര്യ വികസനത്തിന് 7.451 കോടി രൂപയുടെ പദ്ധതി. ഫാമിനെ കാർബൺ ന്യൂട്രൽ ആക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു.
✓ 202 ഹെക്ടറില്‍ പുതുകൃഷി ആരംഭിച്ചു.
✓ 120 ഹെക്ടറില്‍ തരിശുനിലകൃഷി ആരംഭിച്ചു.
✓ 762 ഹെക്ടറില്‍ ജൈവകൃഷി ആരംഭിച്ചു.
✓ 100 ഫാം പ്ലാൻ നടപ്പിലാക്കി.