കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കൊടുവള്ളിയിലെ കാര്‍ഷികപുരോഗതി
✓ തരിശു നിലങ്ങളിലെ പച്ചക്കറി കൃഷി, ഫാംടൂറിസം, സോളാർഫെൻസിങ് എന്നിവ ശ്രദ്ധയാകർഷിച്ച ഇടപെടലുകൾ.
✓ കാട്ടിപ്പാറ സ്മാർട്ട് കൃഷിഭവൻ ആക്കി.
✓ 4 കേരഗ്രാമങ്ങൾ ആരംഭിച്ചു.
✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതിയിൽ 17 മൂല്യവര്‍ദ്ധിതോത്പന്നങ്ങൾ.
✓ 147 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ മലമുകളിലെ മഴക്കാല പച്ചക്കറി, ഹൈടെക് കൃഷി, പോളി ഹൗസ്, ഗ്രാഫ്റ്റഡ് – ഹൈബ്രിഡ് പച്ചക്കറിതൈകളുടെ വിതരണം തുടങ്ങിയവ കാർഷിക മുന്നേറ്റത്തിന് നാന്ദികുറിച്ച ഇടപെടലുകൾ.