കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ (2025 ഒക്ടോബർ 28-ാം തീയതി) ഉച്ചയ്ക്ക് 2.30 മണിക്ക് കോട്ടാങ്ങൽ സ്‌മാർട്ട് കൃഷിഭവൻ ഉദ്ഘാടനം റാന്നി എം.എൽ.എ. അഡ്വ. പ്രമോദ് നാരായണൻ-ന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും ഉദ്ഘാടനത്തോടനുബന്ധിച്ച് കിസാൻ മേള, കർഷക സെമിനാർ എന്നിവയും ജൈവ ഉത്പാദനോപാധികൾ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, കാർഷിക യന്ത്രങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കുന്നതാണ്. പി എം കിസാൻ പദ്ധതി, ഒരു ലക്ഷം യുവജനങ്ങൾക്കു തൊഴിൽദാന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്കും കാർഷിക യന്ത്രോപകരണങ്ങളുടെ ഏകദിന സർവീസ് ക്യാമ്പും അന്നേ ദിവസം പ്രവർത്തിക്കുന്നതാണ്.
കോട്ടാങ്ങൽ സ്‌മാർട്ട് കൃഷിഭവൻ ഉദ്ഘാടനം