പി.എം. കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 20-ാം ഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഓൺലൈൻ ആയി നിർവഹിച്ചു. കർഷകർക്ക് ആശ്വാസമേകുന്ന ഏത് പദ്ധതിയും നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പ്രതിവർഷം 6000 രൂപ 3 തുല്യ ഗഡുക്കളായി അർഹരായ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തിക്കുന്ന പി.എം. കിസാൻ സമ്മാൻ നിധി പദ്ധതി 2018 ലാണ് ആരംഭിച്ചത്. സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്‌ഘാടനം വെള്ളനാട് മിത്രാനികേതൻ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പി.എം. കിസാൻ 20-ാം ഗഡു വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം
