Menu Close

കേരളഗ്രോ പ്രീമിയം ഔട്ട്ലെറ്റ് കായംകുളത്ത്

ആലപ്പുഴ ജില്ലയിലെ കേരളഗ്രോ പ്രീമിയം ഔട്ട്ലെറ്റ് കായംകുളത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. കൃഷിവകുപ്പിന്റെ ഫാം  പ്ലാൻ പദ്ധതിയിലുൾപ്പെട്ട വില്‍പ്പനശാലയുടെ ഉദ്ഘാടനം 2025 ഫെബ്രുവരി 15 ശനി രാവിലെ 9.00 മണിക്ക് (കായംകുളം പുനലൂർ റോഡ്, ചാങ്ങേത്തറ ജംഗ്ഷൻ-കെ.കെ.ആർക്കേഡ്)  കൃഷിമന്ത്രി പി . പ്രസാദ് നിർവ്വഹിക്കും. കായംകുളം എം.എൽ.എ.  യു. പ്രതിഭ ചടങ്ങിൽ  അദ്ധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ. കർഷകക്കൂട്ടം പ്രതിനിധികൾ. കാർഷിക-മൃഗസംരക്ഷണ- ക്ഷീരമേഖലയിലെ ഉദ്യോഗസ്ഥ പ്രമുഖർ, യുവസംരംഭകർ, പൊതുരംഗത്തെ പ്രമുഖർ, സാങ്കേതിക വിദഗ്ദ്ധർ , വ്യാപാരികൾ, കർഷക പ്രതിനിധികൾ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.