Menu Close

കേരള വെറ്ററിനറി യൂണിവേഴ്സിറ്റി കോഴ്സുകളിലേക്ക് അപേക്ഷാത്തീയതി നീട്ടി

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ പിജി, ഡിഗ്രി, പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് 2024-25 അധ്യയനവര്‍ഷത്തിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷാത്തീയതി 2024 ജൂലൈ 30 വരെ നീട്ടി. അന്താരാഷ്ട നിലവാരത്തിലുള്ള ലാബുകളും പഠനസൗകര്യങ്ങളും ഉള്ള പരിചയസമ്പന്നരായ അധ്യാപകര്‍ നയിക്കുന്ന എം എസ് (വൈൽഡ് ലൈഫ് സ്റ്റഡീസ്), എം എസ് സി (അപ്ലൈഡ് മൈക്രോബയോളജി, എം എസ് സി (ബയോകെമിസ്ട്രി & മോളിക്യുലാർ ബയോളജി), എം എസ് സി (ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി), എം എസ് സി (അനിമൽ ബയോടെക്നോളജി), എം എസ് സി (അപ്ലൈഡ് ടോക്സിക്കോളജി), എം എസ് സി (ബയോസ്റ്റാറ്റിസ്റ്റിക്സ്), പി ജി ഡിപ്ലോമ (ക്ലൈമറ്റ് സർവ്വീസസ് ഇൻ അനിമൽ അഗ്രികൾച്ചർ/ക്ലൈമറ്റ് സർവ്വീസസ്/ വെറ്ററിനറി കാർഡിയോളജി, വെറ്ററിനറി അനസ്തേഷ്യോളജി), ബി എസ് സി (പൗൾട്രി പ്രൊഡക്ഷൻ & ബിസിനസ്സ് മാനേജ്മെന്റ്, ഡിപ്ലോമ (ഡെയറി സയൻസ്/ ലബോറട്ടറി ടെക്നിക്സ്/ ഫീഡ് ടെക്നോളജി)  എന്നീ കോഴ്‌സുകള്‍ ഇവയിലുള്‍പ്പെടുന്നു. ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഇന്ത്യയിലും വിദേശരാജ്യങ്ങളിലും അനന്തസാധ്യതകള്‍ ഉള്ള ഈ കോഴ്‌സുകള്‍ക്ക്‌ നിരവധി തൊഴില്‍മേഖലകളില്‍ അവസരങ്ങളുണ്ട്‌. വെബ്സൈറ്റ് – www.kvasu.ac.in സന്ദര്‍ശിക്കുക. അഡ്മിഷന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോൺ: 04936 209272, 209269, 209270, 9562367900, 9446994414