Menu Close

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് തൃശ്ശൂരിൽ

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നത്തിന് തൃശ്ശൂര്‍ ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തുന്നു. 2025 ജനുവരി 4 ന് പുന്നയൂര്‍ക്കുളം, 7 ന് പുത്തൂര്‍, 10 ന് പരിയാരം, 14 ന് ചാലക്കുടി, 25 ന് കുന്നംകുളം, ആര്‍ത്താറ്റ്, 28 ന് കടങ്ങോട്ടും അദാലത്ത് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെയാണ് അദാലത്ത് നടക്കുക. മുന്‍വര്‍ഷം അംശാദായം ഓണ്‍ലൈന്‍ മുഖേന അടയ്ക്കാത്ത അംഗങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്‌സി കോഡ്, ഫോണ്‍ നമ്പര്‍, ജനന തീയതി എന്നിവ സിറ്റിംഗിനു വരുമ്പോള്‍ ഹാജരാക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.