കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിലെ ചാത്തമംഗലം, പൂളക്കോട് ഗ്രാമ പഞ്ചായത്തിലുൾപ്പെട്ടിട്ടുളള അംഗങ്ങളിൽ നിന്നും അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി 2024 മാർച്ച് ഏഴിന് രാവിലെ 10 മണി മുതൽ രണ്ട് മണി വരെ ചാത്തമംഗലം പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അംശാദായം അടക്കാനെത്തുന്നവർ ആധാറിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകർപ്പ് കൊണ്ട് വരണം.
ഫോൺ – 0495 2384006.
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിറ്റിംഗ്
