Menu Close

കേരള കാർഷികസർവകലാശാല അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു

ഉന്നതവിദ്യാഭ്യാസവും കാലാവസ്ഥാനുസൃത കൃഷിയും എന്ന വിഷയത്തിൽ കേരള കാർഷികസർവകലാശാല ഏകദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ കാർഷിക, അനുബന്ധ വിഷയങ്ങളിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളും കാലാവസ്ഥാ സ്മാർട്ട് കൃഷിയും എന്ന വിഷയത്തിൽ നടന്ന ഏകദിന അന്താരാഷ്ട്ര സെമിനാർ തൃശൂർ, വെള്ളാനിക്കരയിൽ വിജയകരമായി സംഘടിപ്പിച്ചു. വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാലയിലെ പ്രൊഫസർ കടമ്പോട് സിദ്ദിഖ് ആയിരുന്നു സെമിനാറിൽ മുഖ്യ പ്രഭാഷകൻ . KAU വൈസ് ചാൻസലർ ഡോ ബി അശോക് IAS, ഉദ്ഘാടന പ്രസംഗത്തിൽ, പ്രശസ്തമായ വിദേശ സർവ്വകലാശാലകളുമായി സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. വെസ്റ്റേൺ ഓസ്ട്രേലിയ സർവകലാശാല നൽകുന്ന മികച്ച അവസരങ്ങളെക്കുറിച്ചു കടമ്പോട് സിദ്ദിഖ് വിശദീകരിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന നെല്ലിനങ്ങളെ വാണിജ്യവൽക്കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.
വിദ്യാഭ്യാസ ഡയറക്ടർ ഡോ ഗോപകുമാർ എസ്, ഗവേഷണ ഡയറക്ടർ ഡോ . മധു സുബ്രമണ്യൻ, വിജ്ഞാന വ്യാപന മേധാവി ഡോ. ജേക്കബ് ജോൺ, ഡോ ജയശ്രീ കൃഷ്ണൻകുട്ടി, ഡോ റോയ് സ്റ്റീഫൻ, ഡോ. മണി ചെല്ലപ്പൻ, ഡോ അനൂപ് ഇ വി, ഡോ കെ എൻ ഉഷാദേവി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.