കേരള കാർഷിക സർവ്വകലാശാല 2024 -25 അധ്യയന വര്‍ഷത്തെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച പുതിയ കോഴ്‌സുകൾക്കുൾപ്പെടെയാണ് അപേക്ഷ ക്ഷണിച്ചിച്ചിരുക്കുന്നത്. കൃഷി ശാസ്ത്രം,ഓർഗാനിക് അഗ്രികൾച്ചർ എന്നീ ഡിപ്ലോമ കോഴ്‌സുകൾ- 2024 ജൂൺ 14 വരെയും മറ്റു കോഴ്‌സുകൾ 2024 ജൂൺ 11 വരെയും അപേക്ഷകള്‍ സമര്‍പ്പിക്കാം. കോഴ്‌സുകളുടെ പ്രോസ്പക്റ്റസ്, ഫീസ് ഘടന, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങൾ അറിയാനായി www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ – 0487-2438139, 0487-2438143
അപേക്ഷ ക്ഷണിച്ചിരിക്കുന്ന പ്രധാന കോഴ്‌സുകൾ
ഗവേഷണ ബിരുദങ്ങൾ
ഗവേഷണ ബിരുദങ്ങൾ അനിമൽ സയൻസ്, അപ്ലൈഡ് മൈക്രോ ബയോളജി എന്നീ രണ്ട് വിഷയങ്ങളിലാണ്. സർവ്വകലാശാല നടത്തുന്ന എൻട്രൻസ്, ഇന്റർവ്യൂ വഴിയാണ് പി.എച്ച്.ഡി ക്ക് അഡ്മിഷൻ നൽകുന്നത്.
ബിരുദാനന്തര ബിരുദങ്ങൾ
ക്ലൈമറ്റ് സയൻസ്, എൻവയോണ്‍മെന്റല്‍ സയൻസ് , ഓഷന്‍ & അറ്റ്മോസ്ഫെറിക് സയൻസ്, വൈൽഡ് ലൈഫ് മാനേജ്‌മെന്റ്, റിന്യൂവബിള്‍ എനർജി എഞ്ചിനീയറിംഗ്, ഡെവലപ്പ്മെന്റ് ഇക്കണോമിക്സ്, ലൈബ്രറി & ഇൻഫർമേഷൻ സയന്‍സ് എന്നീ ഏഴ് വിഷയങ്ങളിലാണ് ബിരുദാനന്തര ബിരുദങ്ങൾ നൽകുന്നത്.
സംയോജിത ബിരുദാനന്തര ബിരുദങ്ങൾ
ബിരുദവും ബിരുദാനന്തര ബിരുദവും ഒറ്റ കോഴ്സായി താരതമ്യേന കുറഞ്ഞ സമയം കൊണ്ട് പഠിച്ചിറങ്ങാൻ സാധിക്കുന്ന പാഠ്യപദ്ധതിയാണിത്. പ്ലസ് ടു കഴിഞ്ഞിറങ്ങുന്നവർക്ക് കെ.എ.യു. നടത്തുന്ന പ്രവേശന പരീക്ഷ വഴി അഡ്മിഷൻ നേടാവുന്നതാണ്. ഇന്റഗ്രേറ്റഡ് ബയോളജി, ഇന്റഗ്രേറ്റഡ് മൈക്രോബയോളജി എന്നീ വിഷയങ്ങളിലാണ് ഈ കോഴ്സ് നടത്തുന്നത്.
പി.ജി. ഡിപ്ലോമകൾ
കാർഷിക വിജ്ഞാവവ്യാപനം, ബയോ ഇന്‍ഫോർമാറ്റിക്സ്, ഫുഡ് ഇൻഡസ്ട്രി മാനേജ്‌മന്റ് & ക്വാളിറ്റി കണ്‍ട്രോൾ, ഹൈ-ടെക് ഹോർട്ടിക്കള്‍ച്ചർ, ഇന്റഗ്രേറ്റഡ് ഫാം മാനേജ്‌മെന്റ്, ന്യൂട്രീഷൻ & ഡയറ്ററ്റിക്സ് , ശാസ്ത്രീയ കള നിർമ്മാർജനം തുടങ്ങി ഏഴ് വിഷയങ്ങളിൽ ആണ് പി.ജി. ഡിപ്ലോമ കോഴ്‌സുകൾ നടത്തുന്നത്.
ഡിപ്ലോമ കോഴ്‌സുകൾ
കൃഷി ശാസ്ത്രം, ഓർഗാനിക് അഗ്രികൾച്ചർ, റീട്ടെയിൽ മാനേജ്‌മെന്റ്, കാര്‍ഷികയന്ത്രവൽക്കരണം, എന്നീ വിഷയങ്ങളിലാണ് ഡിപ്ലോമ പരിപാടികൾ നടത്തുന്നത്.